Wednesday, March 8, 2023

summer program

വെണ്ടാർ ശ്രീ വിദ്യാധരാജ മോഡൽ സ്കൂളിൽ *പറവയ്ക്കൊരു തീർത്ഥം* പദ്ധതി ഉദ്ഘാടനം ചെയ്തു.

 ചൂട് അസഹനീയമായി കൂടുകയും കുടിവെള്ളത്തിന്റെ ദൗർലഭ്യം നേരിടുകയും ചെയ്യുന്ന ഈ സമയത്ത് മനുഷ്യനെപ്പോലെ തന്നെ പക്ഷിമൃഗാദികളും ദാഹജലം കിട്ടാതെ വലയുന്ന സാഹചര്യം മനസ്സിലാക്കിക്കൊണ്ട് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പറവയ്ക്കൊരു തീർത്ഥം പദ്ധതിക്ക് തുടക്കമിട്ടു.
 ഓരോ കുട്ടിയും സ്കൂളിലും വീടുകളിലും മൺപാത്രങ്ങളിലും ചിരട്ടകളിലും ശുദ്ധജലം സഹജീവികൾക്കായി കരുതി വയ്ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് സ്കൂൾ എച്ച് എം ശ്രീജ കെപി യുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സ്കൂൾ മാനേജർ ഗൗതം കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഹൃദ്യകുമാരി, സ്റ്റാഫ് സെക്രട്ടറി ആശാ അയ്യപ്പൻ, അധ്യാപകരായ രാജേശ്വരി, ജയശ്രീ, വിഷ്ണു സി, ലക്ഷ്മി കൃഷ്ണ, രമ്യാ കൃഷ്ണൻ, നീരജ ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീഡ് കോഡിനേറ്റർമാരായ
ഷീജ ജോൺ,
കണ്ണൻ ബി മണ്ണടി എന്നിവർ ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം ഏറ്റെടുത്തു.

Ezuthola കൈഎഴുത് മാസിക

science Quiz

വെണ്ടാർ സ്കൂളിൽ "അറിവരങ്ങ്" യുറേക്കാ ശാസ്ത്രക്വിസ് നടത്തി.വെണ്ടാർ വിദ്യാധിരാജ മോഡൽ സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി *അറിവരങ്ങ്* എന്ന പേരിൽ യുറേക്ക ശാസ്ത്രക്വിസ് നടത്തി. അഞ്ചു മുതൽ ഏഴാം ക്ലാസ് വരെയുള്ള 500 ഓളം കുട്ടികളിൽ നിന്നും മത്സരം നടത്തി അതിൽ വിജയിച്ച ഇരുപത്തിനാല് കുട്